കൊച്ചി: ഓരോ ബാങ്കും സാധാരണക്കാരൻ്റെ അധ്വാനഫലത്തെ ഇരുചെവിയറിയാതെ ചോർത്തുമ്പോൾ പ്രതികരിക്കാതെ രാഷ്ട്രീയ കക്ഷികളും പ്രമുഖ സംഘടനകളം നീണ്ട മൗനത്തിലാണ്. എന്നാൽ, അക്കൗണ്ട് ഉടമകൾക്ക് അയയ്ക്കുന്ന എസ്എംഎസിന് പോലും ചാർജ് ഈടാക്കി ബാങ്കുകൾ വ്യാപാരികളെയും ജനങ്ങളെയും കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരി - വ്യവസായി സംഘടനയായ യുണൈറ്റഡ് മർച്ചന്റ്റ്സ് ചേംബർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരരംഗത്തേക്ക് എത്തിയിരിക്കുകയാണ്. റിസർവ് ബാങ്കിൻ്റെ കൊച്ചി ഓഫിസിന് മുന്നിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യ സമരം നടത്തി. ബെന്നി ബഹനാൻ എംപി സമരം ഉദ്ഘാടനം ചെയ്തു.കൗണ്ടിങ് ചാർജ്, ഹാൻഡ്ലിങ് ചാർജ്, ഫോളിയോ ചാർജ്, എസ്എംഎസ് ചാർജ് തുടങ്ങിയ പേരുകളിട്ട് ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് വൻ തുകകൾ ചോർത്തുകയാണ് എന്ന് ചേംബർ സംസ്‌ഥാന പ്രസിഡൻ്റ് ജോബി .വി. ചുങ്കത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ് സെബാസ്‌റ്റ്യൻ, വിവിധ ജില്ലകളിൽ നിന്നുള്ള ഭാരവാഹികളായ നിജാം ബഷി, സി.എച്ച്, ആലിക്കുട്ടി ഹാജി, വി.എ.ജോസ്, ടി.കെ.ഹെൻട്രി, ടോമി കുറ്റിയാങ്കൽ, ഓസ്‌റ്റിൻ ബെന്നൻ, കെ. ഗോകുൽദാസ്, ടി.കെ.മുസ, പി.എസ്.സിംപ്‌സൺ, ഷിനോജ് നരിതുക്കിൽ, എ.കെ വേണുഗോപാൽ, അലി അയന എന്നിവർ ആരോപിച്ചു. ഡിജിറ്റലൈസേഷൻ്റെ ഭാഗമായി ബാങ്കിങ് മേഖലയിൽ ഉണ്ടായ മാറ്റം മുതലാക്കി ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ഇത്തരം സാമ്പത്തിക ചൂഷണത്തിൻ്റെ വ്യാപ്‌തി വളരെ വലുതാണെന്നും ചെറുകിട വ്യാപാരികളും കർഷകരും തൊഴിലാളികളും ഈ ചൂഷണം കൊണ്ട് പൊറുതി മുട്ടുകയുമാണ്. സേവിങ്സ് ഡെപ്പോസിറ്റിൽ നിന്ന്* ഇത്തരം ചാർജുകൾ ഈടാക്കുന്നത് വഴി മിനിമം സാധാരണക്കാരുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ വരുമ്പോൾ അവസരം മുതലാക്കി പിഴ ഈടാക്കുകയും ചെയ്യുന്നു. ബാങ്കും സർക്കാരും ഇതിന് കൂട്ടു നിൽക്കുകയാണെന്നും ചേംബർ ആരോപിച്ചു. ബാങ്കുകളുടെ ഈ ചൂഷണം അവസാനിപ്പിക്കാൻ നടപടികൾക്ക് ഉണ്ടാകും വരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കൾ പറഞ്ഞു.
Banks are ripping you off without you knowing! United Merchants Chamber Strike Begins